ബിനീഷും അനില്‍ രാധാകൃഷ്ണനും തമ്മിലുള്ള പ്രശ്‌നം വെറും തെറ്റിധാരണയോ?

ബിനീഷ് ബാസ്റ്റിനും അനില്‍ രാധാകൃഷ്ണ മേനോനും തമ്മിലുള്ള പ്രശ്നം ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്. അനില്‍ തന്നെ ജാതീയപരമായി ആക്ഷേപിച്ചുവെന്നാണ് ബിനീഷ് പറഞ്ഞത്. എന്നാല്‍ ജാതീയപരമായി ബിനീഷിനെ ആക്ഷേപിച്ചിട്ടില്ലെന്ന തരത്തിലുള്ള വീഡിയോകളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള വീഡിയോ ആണ് ഇപ്പോള്‍ പങ്കുവെക്കപ്പെടുന്നതും.

ഇതില്‍ ഇരുവരും ഒരുമിച്ച് സംസാരിക്കുകയും തമാശകള്‍ പങ്കുവെയ്ക്കുന്നതുമൊക്കെ കാണാം. ഇത്തരത്തില്‍ ഉള്ള ഒരു വ്യക്തി എന്തിനാണ് ബിനീഷിനെ ജാതീയപരമായി ആക്ഷേപിക്കുന്നത്. സുഹൃത്തുക്കളായിരുന്ന ഇവര്‍ എന്തിനാണ് പരസ്പരം തര്‍ക്കത്തിലേര്‍പ്പെടുന്നത്. വേറെ ആരെങ്കിലും ഉണ്ടെങ്കില്‍ സ്റ്റേജില്‍ നിന്നും ഇറങ്ങുമെന്നാണ് അനില്‍ പറഞ്ഞത്. ഇതിനെതിരെ പ്രതികരിച്ച ബിനീഷാണ് ജാതി വിവേചനം ഉയര്‍ത്തിയത്. തന്നെ ജാതിയുടെ പേരിലാണ് മാറ്റിനിത്തിയതെന്നാണ് ബിനീഷ് പറഞ്ഞത്. അത് ബിനീഷിന്റെ തെറ്റായ ധാരണയായിരുന്നുവെന്നതാണ് ഈ വീഡിയോ നമുക്ക് വ്യക്തമാക്കിത്തരുന്നത്.

LEAVE A REPLY