മണ്ണിടിച്ചില്‍ ഉണ്ടായ വയനാട് കള്ളാടിയില്‍ പരിശോധന നടത്തി വിദഗ്ധ സംഘം

വയനാട് കള്ളാടിയില്‍ മണ്ണിടിഞ്ഞ് ദുരന്തമുണ്ടായ സ്ഥലത്ത് പരിശോധന നടത്തി വിദഗ്ധ സംഘം. തുരങ്ക പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് കൂട്ടിയിട്ട മണ്ണ് മാറ്റുന്നത് സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയാണ് പരിശോധന നടത്തിയത്.

കൂട്ടിയിട്ടിരിക്കുന്ന മണ്ണ് എങ്ങനെ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റുന്നകാര്യ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കും. വയനാട് തുരങ്ക പാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള മണ്ണാണ് പദ്ധതി പ്രദേശത്ത് മല പോലെ കൂട്ടിയിട്ടിരിക്കുന്നത്. അപകടകരമാം വിധം കൂട്ടിയിട്ട മണ്ണ് എത്രയും പെട്ടന്ന് നീക്കം ചെയ്യാന്‍ ജില്ലാ ഭരണ കൂടം മണ്ണിടിച്ചില്‍ ദുരന്തത്തിനു മുന്‍പ് തന്നെ നിര്‍ദേശം നല്‍കിയിരുന്നതാണ്. കൊങ്കണ്‍ റെയില്‍വേ നിയോഗിച്ച വിദഗ്ധ സംഘവും സ്ഥലത്ത് പരിശോധന നടത്തി.