കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി, ബിഷപ്പുമാര്‍, 11 വൈദികര്‍, 25 കന്യാസ്ത്രിമാര്‍, ഏഴു മജിസ്‌ട്രേട്ടുമാര്‍ ഉള്‍പ്പെടെ 83 സാക്ഷികള്‍; ബിഷപ് ഫ്രാങ്കോ പത്തിന് ഹാജരാകണം

കുറവിലങ്ങാട്: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിന്റെ വിചാരണയുടെ ഭാഗമായി ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പത്തിനു പാലാ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകണം. കുറവിലങ്ങാട്ടെ മഠത്തില്‍വച്ച് ബിഷപ് 13 തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണു കന്യാസ്ത്രീയുടെ പരാതി. നേരിട്ടു ഹാജരാകണമെന്ന കോടതിയുത്തരവ് വൈക്കം സബ് ഡിവിഷനിലെ എ.എസ്.ഐമാരായ സജിമോന്‍, അനില്‍കുമാര്‍ എന്നിവര്‍ ഇന്നലെ ജലന്ധറിലെത്തി ബിഷപ്പിനു കൈമാറി. ബിഷപ് ഫ്രാങ്കോ കോടതിയിലെത്തി വിചാരണയ്ക്കു മുമ്പായി വീണ്ടും ജാമ്യാപേക്ഷ നല്‍കേണ്ടിവരും.

സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മൂന്നു ബിഷപ്പുമാര്‍, 11 വൈദികര്‍, 25 കന്യാസ്ത്രീമാര്‍, ഏഴു മജിസ്‌ട്രേട്ടുമാര്‍, രണ്ടു ഡോക്ടര്‍മാര്‍ എന്നിങ്ങനെ 83 സാക്ഷികളെയാണു കുറ്റപത്രത്തിന്റെ ഭാഗമായി അന്വേഷണസംഘം സമര്‍പ്പിച്ച പട്ടികയിലുള്ളത്.

LEAVE A REPLY