ഇ-മോട്ടോറാഡ് ഒരുമാസത്തില്‍ വിറ്റത് 1200 യൂണിറ്റ് ഇലക്ട്രിക്ക് സൈക്കിളുകള്‍

പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ.വി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഇ-മോട്ടോറാഡ് ഒരുമാസത്തിനുള്ളില്‍ വിറ്റഴിച്ചത് 1200 യൂണിറ്റ് ഇലക്ട്രിക് സൈക്കിളുകള്‍. രണ്ടാമത്തെ ബാച്ച് ഇ-സൈക്കിളുകളുടെ ഉല്‍പ്പാദനം ഉടന്‍ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.

2021 സാമ്പത്തിക വര്‍ഷത്തില്‍ 12,000 യൂണിറ്റ് ഇ-സൈക്കിളുകള്‍ വിപണിയിലെത്തിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. രാജ്യത്തുടനീളം 100 ഡീലര്‍മാരെ ഉള്‍പ്പെടുത്തി വിപണന ശൃംഖല തീര്‍ക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

LEAVE A REPLY