ബിഷപ്പ് ഫ്രാങ്കോയുടെ അനുയായികള്‍ മഠത്തിലും, ഫ്രാങ്കോയ്ക്ക് എതിരെ മൊഴികൊടുത്ത തനിക്ക് നേരെ ക്രൂര പീഡനമെന്ന് സിസ്റ്റര്‍ ലിസി വടക്കേല്‍

കോട്ടയം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ സാക്ഷിയായ സിസ്റ്റര്‍ ലിസി വടക്കേയിലിന് മഠത്തിനുളില്‍ മാനസിക പീഡനം. മഠം അധികാരികള്‍ മൊഴി മാറ്റത്തിന് സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും തന്നെ മാനസിക രോഗിയാക്കാന്‍ ശ്രമിക്കുന്നുവെന്നും സിസ്റ്റര്‍ ലിസി പറഞ്ഞു. ഭക്ഷണവും മരുന്നും നല്‍കുന്നില്ലെന്നും തിരുവസ്ത്രം ഉപേക്ഷിച്ച് പുറത്തുപോകാനും മഠം അധികാരികള്‍ ലിസിയോട് പറഞ്ഞു. മഠത്തിനുള്ളില്‍ തടങ്ക ജീവിതമാണെന്നും ജീവന് ഭീഷണിയുണ്ടെന്നും സിസ്റ്റര്‍ വെളിപ്പെടുത്തി. ബിഷപ്പ് പീഡിപ്പിച്ച വിവരം ഇരയായ കന്യാസ്ത്രീ ആദ്യം പറഞ്ഞത് സിസ്റ്റര്‍ ലിസി വടക്കേയിലിനോടായായിരുന്നു.

LEAVE A REPLY