ആരോഗ്യത്തിന് അത്യാവശ്യമായ ഘടകങ്ങളെല്ലാം പേരക്കയിലുണ്ട്

ആരോഗ്യത്തിന് അത്യാവശ്യമായ ഘടകങ്ങളെല്ലാം പേരക്കയിലുണ്ട്. പേരക്ക മാത്രമല്ല പേരയിലയിലും നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. വിറ്റാമിൻ എ, പൊട്ടാസ്യം, കാൽസ്യം, ഫൈബർ എന്നിവയും പേരക്കയിൽ ധാരാളമടങ്ങിയിട്ടുണ്ട്. പ്രതിരോധശക്തി വർധിപ്പിക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, ദഹനപ്രശ്‌നങ്ങൾ ഒഴിവാക്കാനും പേരക്കയും പേരയിലയും സഹായിക്കുന്നു. അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനും ഇത് സഹായിക്കുമെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. പേരയിലയിട്ട് തിളപ്പിച്ച വെള്ളം, കുടിക്കുന്നത് ഭക്ഷണം കഴിച്ചതിന് ശേഷമുള്ള ഗ്ലൂക്കോസിന്റെ വർധനവ് തടയാൻ ഉപകാരപ്രദമാണ്. ഇത് പ്രമേഹരോഗികൾക്ക് ഗുണകരമാണെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. പേരക്കയിലെ ഉയർന്ന പൊട്ടാസ്യം, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇവ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറക്കാനും നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടാനും ഹൃദയാരോഗ്യം നിലനിർത്താനും സഹായിക്കുന്നു. കൂടാതെ ദഹനം മെച്ചപ്പെടുത്താനും, പേരയില വെള്ളം കുടിക്കുന്നത് നല്ലതാണെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. പേരക്കയിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ചശക്തി മെച്ചപ്പെടുത്താനും കണ്ണിന്റെ ആരോഗ്യം നിലനിർത്താനും സഹായിക്കുമെന്നും ആരോഗ്യവിദദ്ധർ ഓർമിപ്പിക്കുന്നു.