ദളിത് എഴുത്തുകാരന്‍ കൃഷ്ണ കിര്‍വാലെ കുത്തേറ്റു മരിച്ച നിലയില്‍

മുംബൈ: ദളിത് എഴുത്തുകാരനും ചിന്തകനുമായ കൃഷ്ണ കിര്‍വാലെ കൊല്ലപ്പെട്ട നിലയില്‍. മഹാരാഷ്ട്രയിലെ കോലാപൂര്‍ ജില്ലയിലുള്ള സ്വന്തം വസതിയി്ല്‍ദളിത് എഴുത്തുകാരനും ചിന്തകനുമായ കൃഷ്ണ കിര്‍വാലെ കുത്തിക്കൊന്ന നിലയില്‍ കണ്ടെത്തി്. ശരീരത്തില്‍ പലയിടത്തായി ആഴത്തില്‍ മുറിവേറ്റു.അംബേദ്കറിന്റെ ചിന്തകളായിരുന്നു കിര്‍വാലയെ ഏറ്റവുമധികം സ്വാധീനിച്ചത്. ഡോ. ബാബാസാഹേബ് അംബേദ്കര്‍ റിസര്‍ച്ച് സെന്ററിന്റെ തലവനായും സേവനം അനുഷ്ഠിച്ചിരുന്നു.
ദളിത് നിഘണ്ടു ഉള്‍പ്പെടെ ദളിത് സാഹിത്യത്തില്‍ വിലപ്പെട്ട സംഭാവന നല്‍കിയ ആളുകൂടിയാണ് അദ്ദേഹം.

LEAVE A REPLY