സ്‌കൂളിന്റെ മേൽക്കൂര തകർന്നുവീണ് നാല് കുട്ടികൾക്കു ജീവൻ നഷ്ടമായി. നിരവധി വിദ്യാർത്ഥികൾ കുടുങ്ങികിടക്കുന്നതായാണ് റിപ്പോർട്ട്.
സംഭവം നടന്നയുടൻ രക്ഷാസേനയും ഗ്രാമീണരും ചേർന്ന് ജെസിബി ഉപയോഗിച്ച് സ്ഥലത്തെ അവശിഷ്‌ടങ്ങൾ നീക്കം ചെയ്‌തു. പരിക്കേറ്റ കുട്ടികളെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയതായാണ് വിവരം. പൊലീസും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചതായി പറയപ്പെടുന്നു , രാജസ്ഥാനിലെ ഝൽവാർ ജില്ലയിൽ പിപ്പ്‌ലോഡി ഗ്രാമത്തിലെ യുപി സ്‌കൂളിലാണ് അപകടമുണ്ടായത്. അപകടത്തിന്റെ കാരണമറിയാൻ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.




















