ക്യൂ വകവയ്ക്കാതെ ആദ്യം വോട്ട് ചെയ്യാന്‍ അകത്ത് കയറി, പിന്നീട് ക്യൂവില്‍ നിന്നു, വോട്ട് ചെയ്യാന്‍ മോഹന്‍ലാലും

തിരുവനന്തപുരം: സൂപ്പര്‍താരം മോഹന്‍ലാല്‍ വോട്ട് ചെയ്യാന്‍ എത്തി. എറണാകുളത്തു നിന്ന് രാവിലെ തന്റെ മണ്ഡലമായ തിരുവനന്തപുരത്തെ പൂജപ്പുരയിലെ മുടവന്‍മുകളില്‍ വോട്ട് രേഖപ്പെടുത്താനായി താരം എത്തിയത്. സുഹൃത്തായ സനല്‍കുമാറും ലാലിനൊപ്പം ഉണ്ടായിരുന്നു. ആദ്യം വോട്ട് ചെയ്യാനായി നേരെ ബൂത്തിലേക്ക് കയറിയ ലാല്‍ വലിയ തിരക്കിനെ തുടര്‍ന്ന് ക്യൂവില്‍ നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞദിവസം തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ലാലിനെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ വോട്ട് ചെയ്യാന്‍ പോകുമോ എന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതൊന്നും ഇപ്പോള്‍ പറയാനാകില്ലെന്നും, സസ്പെന്‍സ് ആയി ഇരിക്കട്ടെ എന്നുമാണ് ലാല്‍ പ്രതികരിച്ചത്.
വെള്ള ഷര്‍ട്ടും ജീന്‍സുമാണ് മോഹന്‍ലാലിന്റെ വേഷം.

LEAVE A REPLY