സിദിയില്‍ പ്രവാസികള്‍ ചിത്രീകരിച്ച ആദ്യ സിനിമ ‘സതി’ പ്രദര്‍ശനത്തിന്

റിയാദ്: ഇന്ത്യന്‍ പ്രവാസികള്‍ സൗദിയില്‍ ചിത്രീകരിച്ച ആദ്യ സിനിമ ‘സതി’യുടെ ആദ്യ പ്രദര്‍ശനം റിയാദ് ഇന്ത്യന്‍ എംബസിയില്‍ നടന്നു. ഇന്ത്യന്‍ അംബാസിഡര്‍ ഔസാഫ് സഈദ്, സൗദിയിലെ പ്രമുഖ സിനിമാ പ്രവര്‍ത്തകന്‍ റാബിയ അല്‍ നാസര്‍ എന്നിവര്‍ മുഖ്യാതിഥിയായി.
പുരോഗമനപരമെന്ന് വിശേഷിപ്പിക്കുന്ന ഈ കാലഘട്ടത്തിലും സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന പുരുഷാധിപത്യത്തെയും, അതിനെ നേരിടാന്‍ സാഹചര്യങ്ങളിലൂടെ ശക്തി ആര്‍ജിക്കുന്ന സ്ത്രീ സമൂഹത്തിന്റെയും കഥയാണ് ‘സതി’ പറയുന്നത്. ഒരു ആശയത്തെ സിനിമയാക്കാന്‍ തയ്യാറായ അണിയറ പ്രവര്‍ത്തകരെ ഔസാഫ് സഈദ് പ്രശംസിച്ചു.
ഡ്യൂണ്‍സ് മീഡിയയുടെ ബാനറില്‍ ഗോപന്‍ എസ്. കൊല്ലം സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ആതിര ഗോപനാണ്. ലിന്‍ഡാ ഫ്രാന്‍സിസ്, ഫ്രാന്‍സിസ് ക്ലമന്റ് എന്നിവരാണ് നിര്‍മ്മാതാക്കള്‍. വിവിധ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി.

LEAVE A REPLY