വിനായകനെ പൊന്നാടയണിയിച്ച് ആദരിച്ച് – ഹണി ബീ ടൂ ടീം

കൊച്ചി ഗോകുലം പാര്‍ക്കില്‍ നടന്ന ഹണി ബീ ടൂവിന്റെ ഓഡിയോ ലോഞ്ചിംഗ് ചടങ്ങിനിടെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിനായകനെ പൊന്നാടയണിയിച്ച് ആദരിച്ചു. വിനായകന്റെ കഴിവ് അറിയേണ്ടവര്‍ ഇപ്പോഴാണ് അറിഞ്ഞതെന്ന് ചലച്ചിത്ര താരം ജയസൂര്യ പറഞ്ഞു.കയ്യടികളുടെയും ആര്‍പ്പുവിളികളുടെയും അകമ്പടിയോടെയായിരുന്നു വിനായകനെ സദസ് വേദിയിലേക്ക് ആനയിച്ചത്.ഹണീ ബി ടൂവിന്റെ നിര്‍മ്മാതാവും ചിത്രത്തിന്റെ നായകന്‍ ലാല്‍ ജൂനിയറിന്റെ പിതാവും ചലച്ചിത്ര താരവുമായ ലാല്‍ വിനായകനെ ആലിംഗനം ചെയ്താണ് വേദിയിലേക്ക് സ്വീകരിച്ചത്.സംവിധായകരായ സിബി മലയില്‍, വൈശാഖ് എന്നിവരും ചലച്ചിത്ര താരങ്ങളായ ശ്രീനിവാസന്‍, ലെന, ആസിഫ് അലി, ബാബുരാജ്, രമ്യാ നമ്പീശന്‍, ഹരിശ്രീ അശോകന്‍, ശ്രീനാഥ് ഭാസി സംഗീത സംവിധായകന്‍ ദീപക് ദേവ്, തുടങ്ങിയവരും ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തു.