ഇടത് സ്ഥാനാര്‍ത്ഥിയെ ഇന്നറിയാം

തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഇടത് സ്ഥാനാര്‍ത്ഥിയെ ഇന്നറിയാം.ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം രാവിലെ 10 മണിക്ക് എകെജി സെന്ററില്‍ ചേരും.ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നടക്കുന്ന ആദ്യത്തെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനം നടത്താനായില്ലെങ്കില്‍ സര്‍ക്കാരിനും അത് മോശം പ്രതിച്ഛായയുണ്ടാക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത് .
ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് അഡ്വ. മുഹമ്മദ് റിയാസ്, കര്‍ഷകകസംഗം ജില്ലാ കമ്മിറ്റി അംഗം അ!ഡ്വ.ടികെ റഷീദലി, മുന്‍ എംപി ടികെ ഹംസ, വികെ. അഷ്‌റഫ് തുടങ്ങിയ പേരുകളാണ് സംസ്ഥാന നേതൃത്വം പരിഗണിക്കുന്നത്.