ഗ്രേറ്റ് ഫാദറിന്റെ ഒരു ഭാഗം പുറത്ത്

കൊച്ചി: ആഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥിരാജ്, ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ എന്നിവര്‍ നിര്‍മ്മിച്ചു മമ്മൂട്ടി നായകനായെത്തുന്ന ഗ്രേറ്റ് ഫാദറിന്റെ ഒരു ഭാഗം പുറത്ത്. മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വീഡിയോ എഡിറ്റിംഗ് സമയത്ത് മൊബൈലില്‍ ചിത്രീകരിച്ചതാണെന്നാണ് കരുതുന്നത്. ഒരു ഫേസ് ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഭാഗം പ്രചരിച്ചത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പോലീസില്‍ പരാതി നല്‍കി.റിലീസ് ചെയ്യാനിരിക്കെ സിനിമയുടെ ഒരു ഭാഗം പുറത്ത് വന്നതിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്ന് നിര്‍മാതാക്കള്‍ ആരോപിച്ചു. മാര്‍ച്ച് 30ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിന്റെ ഒരു ഭാഗം പുറത്ത് വന്നത്. ടൈം കോഡ് ഉള്‍പ്പടെയുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

LEAVE A REPLY