കളമശ്ശേരി സ്ഫോടനം മാനസിക ബുദ്ധിമുട്ട് നേരിടുന്നവർക്ക് ,ആരോഗ്യവകുപ്പിന്റെ ടെലിമനസ്സ് ഓൺലൈൻ കൗൺസലിംഗ്

കളമശ്ശേരി സ്‌ഫോടനത്തിൽ പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർക്കും, ചികിത്സ കഴിഞ്ഞവർക്കും സ്‌ഫോടനവുമായി ബന്ധപ്പെട്ട് മാനസിക ബുദ്ധിമുട്ട് നേരിടുന്നവർക്കുമായി ആരോഗ്യവകുപ്പിന്റെ ഓൺലൈൻ കൗൺസലിംഗ് സംവിധാനം ഒരുങ്ങി. കൗൺസലിംഗിന് 14416 ടെലിമനസ്സ്എന്ന നമ്പറിൽ ബന്ധപ്പെടാം. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡി.എം.എച്ച്.പി നോഡൽ ഓഫീസറുടെ മേൽനോട്ടത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ കൗൺസലിംഗ് വഴിയാണ് ഇതിനുള്ള സൗകര്യം. അതേസമയം കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ആകെ 17 പേരാണ് ചികിത്സയിലുള്ളത്. അതിൽ 14 പേര് ഐ സി യൂവിലാണ്, 3 പേരുടെ നില ഗുരുതരവും. അതേസമയം ആരോഗ്യം മെച്ചപ്പെട്ട 3 പേരെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.