പിന്തുണ കരുത്തുപകരുന്നു: ജേക്കബ് തോമസ്

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ പിന്തുണ തനിക്ക് കരുത്തുപകരുന്നു എന്ന് ജേക്കബ് തോമസ്. കല്ലേറ് കൊള്ളാനുള്ള കരുത്തുണ്ടെന്ന് എറിയുന്നവര്‍ക്ക് അറിയാവുന്നത് കൊണ്ടാണ് താന്‍ നിരന്തരം ആക്രമിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജോലി വെല്ലുവിളി ആകുമ്പോള്‍ എല്ലാവരടേയും പിന്തുണ ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി നിയമസഭയില്‍ സൂചന നല്‍കിയിരുന്നു.

LEAVE A REPLY