ഷാമ്പൂ, ലോഷന്‍ എന്നിവയില്‍ കാന്‍സറിന് കാരണമാകുന്ന വസ്തുക്കൾ

ചില ഷാമ്പൂ, ലോഷന്‍ എന്നിവയില്‍ കാന്‍സറിന് കാരണമാകുന്ന ഫോര്‍മാല്‍ഡിഹൈഡ് അടങ്ങിയിട്ടുള്ളതായി പഠനം. കാന്‍സറിന് കാരണമാകുന്ന ഈ കെമിക്കല്‍ ഐലാഷ് ഗ്ലു മുതല്‍ ബോഡി സോപിലും പ്രിസര്‍വേറ്റീവുകളിലും വരെ ഉപയോഗിക്കുന്നതായാണ് പഠനത്തില്‍ പറയുന്നത്. ലോസ്ആഞ്ചല്‍സിലെ 70 വനിതകളിലാണ് പഠനം നടത്തിയത്. എന്‍വയേണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടോക്‌സികോളജി ലെറ്റഴേസില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ മിക്ക സ്ത്രീകളും ഈ കെമിക്കല്‍ അടങ്ങിയ ഉല്പന്നങ്ങളാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. ഒരു ആപ്പിലൂടെ അവര്‍ തങ്ങള്‍ ഉപയോഗിക്കുന്ന പ്രൊഡക്ടുകളുടെയും അതില്‍ ഉപയോഗിക്കുന്ന ചേരുവകളുടെ പട്ടികയും ചിത്രവും ഗവേഷകര്‍ക്ക് സമര്‍പ്പിച്ചു. അതില്‍ 53 ശതമാനം പേരും ഫോര്‍മാല്‍ഡിഹൈഡ് അടങ്ങിയ ഒരു ഉല്പന്നമെങ്കിലും ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി. സര്‍വേ നടത്തിയതില്‍ 58 ശതമാനം മുടി സംരക്ഷണ ഉല്പന്നങ്ങളിലും ഇത് അടങ്ങിയിട്ടുള്ളതായി കണ്ടെത്തി. പരിസ്ഥിതി സംരക്ഷണ ഏജന്‍സിയായ ഇപിഎ ഫോര്‍മാല്‍ഡിഹൈഡിനെ മനുഷ്യന്റെ ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന ഒന്നായി നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുഎസിലെ നിരവധി സ്‌റ്റേറ്റുകളിലും യൂറോപ്യന്‍ യൂണിയനിലും ഫോര്‍മാല്‍ഡിഹൈഡ് ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്. പ്രൊഡക്ടുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുന്നത് നല്ലതാണ്.