ദുല്‍ഖര്‍ ഇന്‍ സിഐഎ

അമല്‍ നീരദ് ഒരുക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ സിനിമ സിഐഎ യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പാലാ രാമപുരം സ്വദേശിയായ അജിയായാണ് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്നത്.
പാല, കോട്ടയം, ഭരണങ്ങാനം, രാമപുരം, ടെക്‌സസ് തുടങ്ങിയവിടങ്ങളാണ് സിനിമയുടെ ലൊക്കേഷന്‍. രണദിവെയാണു ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഛായാഗ്രാഹകന്‍ സി കെ മുരളീധരന്റെ മകള്‍ കാര്‍ത്തികയാണു നായിക. ഗോപി സുന്ദര്‍ ആണ് സംഗീതം .