പാര്‍ട്ടിക്കാര്യത്തിനും വീട്ടുകാര്യത്തിനും അവധി ചോദിച്ചേക്കരുതെന്ന് ജോസ്.കെ.മാണിയ്ക്ക് വാണിങ്; താക്കീത് കിട്ടിയത് കേരളായാത്രയ്ക്ക് അവധി ചോദിച്ചപ്പോള്‍

ന്യൂഡല്‍ഹി: പാര്‍ട്ടിക്കാര്യത്തിനും വീട്ടുകാര്യത്തിനും അവധി ചോദിച്ചേക്കരുതെന്ന് ജോസ് കെ മാണിക്ക് രാജ്യസഭാ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ മറുപടി കേരളായാത്രയ്ക്ക് അവധി നല്‍കണമെന്ന ജോസ് കെ മാണി എംപിയുടെ അപേക്ഷയ്ക്കാണ് വെങ്കയ്യാ നായിഡുവിന്റെ മറുപടി. സഭയില്‍ ആദ്യമായി എത്തുന്ന ആളെന്ന നിലയില്‍ കത്തു പരിഗണിക്കുകയാണെന്നും മേലില്‍ ആവര്‍ത്തിക്കരുതെന്നും പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തനമോ കുടുംബത്തിലെ തിരക്കോ ഒന്നും അവധിക്ക് അപേക്ഷിക്കാനുള്ള മതിയായ കാരണമല്ലെന്നും അദ്ദേഹം പറഞ്ഞു. അപേക്ഷ സഭയില്‍ വായിച്ചു കേള്‍പ്പിച്ചതിന് ശേഷമായിരുന്നു നായിഡു ഇക്കാര്യം പറഞ്ഞത്. പാര്‍ട്ടി പ്രവര്‍ത്തനമോ കുടുംബ തിരക്കോ സഭയില്‍ അവധിക്ക് കാരണങ്ങളല്ല, ‘ഇങ്ങനെയൊരു കത്ത് എഴുതരുതായിരുന്നു. പാര്‍ട്ടിപ്രവര്‍ത്തനം എല്ലാവര്‍ക്കുമുണ്ട്. സഭയില്‍ ഹാജരാകാതിരിക്കാന്‍ അതൊരു കാരണമല്ല. അവധിക്ക് അപേക്ഷിക്കാന്‍ മതിയായ കാരണം വ്യക്തമാക്കണമെന്നും പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ കേരളയാത്ര നടത്താന്‍ വേണ്ടിയായിരുന്നു ?ജോസ് കെ മാണി അവധി ചോദിച്ചത്. അപേക്ഷ ചൂണ്ടിക്കാട്ടി അംഗങ്ങളെ ചട്ടം ഓര്‍മിപ്പിച്ചെങ്കിലും ജോസ് കെ മാണിക്ക് അവധി അനുവദിച്ചു.

ആദ്യമായി രാജ്യസഭയില്‍ എത്തുന്ന വ്യക്തിയായതിനാല്‍ സഭയിലെ ചട്ടങ്ങള്‍ അറിയില്ലായിരിക്കാമെന്നാണ് കരുതുന്നത്. അതിനാലാണ് ജോസ് കെ മാണിക്ക് അവധി നല്‍കുന്നതെന്നും പറഞ്ഞു. കര്‍ഷക രക്ഷ, മതനിരപേക്ഷ ഭാരതം, പുതിയ കേരളം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയുള്ള കേരളയാത്ര 14 ജില്ലകളിലായി നൂറിലേറെ കേന്ദ്രങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഫെബ്രുവരി 15 ന് തിരുവനന്തപുരത്ത് സമാപിക്കും.

LEAVE A REPLY