മിഷേല്‍ മരിച്ച സംഭവം -സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു

കൊച്ചി: മിഷേല്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.ഹൈകോടതിയുടെ സമീപമുള്ള ഒരു ഫ്‌ലാറ്റിലെ സി.സി.ടി.വിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ഗോശ്രീ പാലത്തിലേക്ക് മിഷേല്‍ ഒറ്റക്ക് നടന്ന് പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.ഹൈകോടതിക്ക് സമീപത്ത് നിന്നും ഗോശ്രീ പാലത്തിലേക്ക് മിഷേല്‍ നടന്ന് പോകുന്ന ദൃശ്യങ്ങളാണ് കണ്ടെടുത്തത്. ദൃശ്യങ്ങളില്‍ വ്യക്തത കുറവുണ്ടെങ്കിലും വസ്ത്രത്തിന്റെ നിറവും, നടക്കുന്ന രീതിയും വച്ചാണ് അത് മിഷേല്‍ തന്നെയാണ് എന്ന് പോലീസ് ഉറപ്പിച്ചത്. ഹൈകോടതിക്ക് സമീപത്തുള്ള ഒരു ഫ്‌ലാറ്റിലെ സി.സി.ടി.വിയില്‍ ഏഴ് മണിക്കാണ് മിഷേലിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.ആത്മഹത്യാണെന്ന് ശരിവെക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് കേസില്‍ നിര്‍ണ്ണായകമായ ഈ ദൃശ്യങ്ങള്‍ ഉടന്‍ തന്നെ പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറും

LEAVE A REPLY