ഗോവയില്‍ ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി

പനാജി: ഗോവയില്‍ ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി.മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലുള്ള ബിജെപി വിശ്വാസ വോട്ട് നേടിയത്.കോണ്‍ഗ്രസിനെ 16 എംഎല്‍എമാര്‍ പിന്തുണച്ചു. 22 പേരാണ് പരീക്കര്‍ സര്‍ക്കാറിനെ പിന്തുണച്ചത്. ഒരു കോണ്‍ഗ്രസ് അംഗം വിട്ടുനിന്നു.
ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസായിട്ടും ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് വിശ്വാസ വോട്ടെടുപ്പ് നടന്നത്.ഒരു കോണ്‍ഗ്രസ് എംഎല്‍എ വോട്ടെടുപ്പില്‍ നിന്നും വിട്ട് നിന്നത് കോണ്‍ഗ്രസിന് ക്ഷീണമായി.

LEAVE A REPLY