49-ാമത് സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു .

57 പുതുമുഖ സംവിധായകരുടെ ചിത്രങ്ങൾ ഉൾപ്പടെ 104 ചിത്രങ്ങൾ ആണ് അവാർഡ് കമ്മറ്റിയുടെ പരിഗണയിൽ വന്നത് .സംവിധായകരായ ഷെറി ഗോവിന്ദന്‍, ഛായാഗ്രാഹകന്‍ കെ.ജി ജയന്‍,ജോര്‍ജ് കിത്തു, നിരൂപകരായ വിജയകൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പി.ജെ ഇഗ്‌നേഷ്യസ്, നടി നവ്യാ നായര്‍, മോഹന്‍ദാസ് എന്നിവരും ജൂറി അംഗങ്ങൾ ആയിരുന്നു .സംവിധായകന്‍ കുമാര്‍ സാഹ്നിയായിരുന്നു ജൂറി ചെയര്‍മാന്‍. സാംസ്‌കാരിക മന്ത്രി എ.കെ ബാലനാണ് 49-ാമത് സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്‌.

ജയസൂര്യയും സൗബിന്‍ ഷാഹിറും മികച്ച നടന്‍മാര്‍. മികച്ച നടി നിമിഷ സജയന്‍. ജോജു ജോര്‍ജ് മികച്ച സ്വഭാവ നടന്‍. ശ്യാമപ്രസാദ് മികച്ച സംവിധായകന്‍ .മികച്ച ചലച്ചിത്ര ഗ്രന്ഥം- എം ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികള്‍ .മികച്ച സിനിമ-കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍, സംവിധായകന്‍ ഷെരീഫ്.സി .മികച്ച രണ്ടാമത്തെ ചിത്രം- ഒരു ഞായറാഴ്ച, സംവിധായകന്‍- ശ്യാമപ്രസാദ്.മികച്ച കഥാകൃത്ത്- ജോയ് മാത്യു . മികച്ച ഛായാഗ്രാഹകന്‍- കെ യു മോഹനന്‍ (കാര്‍ബണ്‍) മികച്ച തിരക്കഥാകൃത്ത്- മുഹസിന്‍ പരാരി, സക്കറിയ (സുഡാനി ഫ്രം ഫ്രം നൈജീരിയ) .മികച്ച ബാലനടന്‍- മാസ്റ്റര്‍ മിഥുന്‍ മികച്ച ബാലനടി- അബദി ആദി . മികച്ച പിന്നണി ഗായകന്‍- വിജയ് യേശുദാസ് മികച്ച സിങ്ക് കൌണ്ട്- അനില്‍ രാധാകൃഷ്ണന്‍​ .ഛായാഗ്രാഹണം ജൂറി പരാമര്‍ശം- മധു അമ്പാട്ട് മികച്ച കുട്ടികളുടെ ചിത്രം- അങ്ങനെ അകലെ ദൂരെ.മികച്ച ചിത്രസംയോജകന്‍ – അരവിന്ദ് മന്‍മദന്‍ .മികച്ച സ്വഭാവനടിമാര്‍-സരസ്സ ബാലുശ്ശേരി, സാവിത്രി ശ്രീധരന്‍, .മികച്ച ഗായിക- ശ്രേയാ ഘോഷാല്‍.മികച്ച സംഗീത സംവിധായകന്‍- വിശാല്‍ ഭരദ്വാജ് (കാര്‍ബണ്‍) മികച്ച പശ്ചാത്തല സംഗീതം- ബിജിബാല്‍ . മികച്ച കലാസംവിധായകന്‍- വിനേഷ് .

LEAVE A REPLY