ആരോഗ്യ മേഖലയിലും സ്വദേശിവൽക്കരണം ഊര്ജ്ജിതപ്പെടുത്താൻ ഒരുങ്ങി കുവൈത്ത്

ആരോഗ്യ മേഖലയിലും സ്വദേശിവൽക്കരണം ഊര്ജ്ജിതപ്പെടുത്താൻ ഒരുങ്ങി കുവൈത്ത് ആരോഗ്യ മന്ത്രാലയം. കണക്കുകൾ പ്രകാരം ആരോഗ്യ മന്ത്രാലയത്തിലെ മൊത്തം ജീവനക്കാരിൽ പകുതിയിലേറെയും വിദേശികളാണ്. സ്വദേശിവത്കരണത്തിന്റെ ഭാഗമായി വിദേശത്ത് നിന്നുള്ള ഡോക്ടർമാരുടെ റിക്രൂട്ട്മെന്റ് കുറയ്ക്കുന്നത് അടക്കമുള്ള നിരവധി നടപടികൾ ആരോഗ്യമന്ത്രാലയം സ്വീകരിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലുമായി ആറായിരം വിദേശി ഡോക്ടർമാരും നാലായിരം കുവൈത്തി ഡോക്ടർമാരുമാണ് സേവനമനുഷ്ഠിക്കുന്നത്. സ്വകാര്യ ആരോഗ്യ മേഖലയിൽ 3500 പ്രവാസി ഡോക്ടർമാരും, 500 കുവൈത്തി ഡോക്ടർമാരുമാണ് ജോലി ചെയ്യുന്നത്.

LEAVE A REPLY