ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന വില്ലന്‍ എന്ന ചിത്രം 8കെ റെസലൂഷനിലാകും പുറത്തിറങ്ങുക. ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് വളരയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മനോജ് പരമഹംസയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ആദ്യമായാണ് പൂര്‍ണമായും 8കെയില്‍ ഒരു ഇന്ത്യന്‍ ചിത്രം എത്തുന്നത്. റെഡ് ഹീലിയം 8കെ ക്യാമറയാണ് ചിത്രത്തിനായി ഉപയോഗിക്കുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ സംഘടന സംവിധായകനായ പീറ്റര്‍ ഹെയിനാണ് വില്ലനിലും ആക്ഷന്‍ ഒരുക്കിയിരിക്കുന്നത്. മഞ്ജു വാരിയര്‍ നായികയാകുന്ന ചിത്രത്തില്‍ തമിഴ് താരം വിശാലും ഹാന്‍സിക മോട്വാനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സര്‍വീസില്‍ നിന്നും വിരമിച്ച പോലീസ് ഉദ്യോഗസ്തനായാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രം മെയില്‍ തീയേറ്ററുകളില്‍ എത്തും.