നിഗൂഢതകൾ നിറച്ച് ഇരുൾ ട്രെയിലർ

ഫഹദ് ഫാസിൽ നായകനാകുന്ന ‘ഇരുൾ’ എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലറിന് സമൂഹ മാധ്യമങ്ങളിൽ വൻ സ്വീകരണമാണ് ലഭിക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിലൂടെ ഏപ്രിൽ 2നാണ് ചിത്രം റിലീസാകുന്നത്. ഏറെ നിഗൂഢതകൾ നിറഞ്ഞതാണ് ചിത്രം എന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. ഫഹദ്, സൗബിൻ എന്നിവരുടെ കഥാപാത്രങ്ങൾ വർഷങ്ങൾക്ക് മുൻപ് നടത്തിയ കൊലപാതകങ്ങളുടെ വിവരങ്ങളെ ആസ്പദമാക്കി എഴുതിയ ഒരു നോവലിനെക്കുറിച്ച് സംസാരിക്കുന്നിടത്താണ് ട്രെയിലർ ആരംഭിക്കുന്നത്. സസ്പെൻസ് നിറഞ്ഞ രംഗങ്ങളും സംഘട്ടനങ്ങളും ട്രെയിലറിൽ കാണാം.

സിനിമയുടെ പ്രധാന ലൊക്കേഷൻ ഇടുക്കിയിലെ കുട്ടിക്കാനം ആണ്. നവാഗതനായ നസീഫ് യൂസഫ് ഇസുദ്ധീൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാൻ ജെ സ്റ്റുഡിയോസിന്റെയും ബാനറിൽ ആന്റോ ജോസഫ്, ജോമോൻ ടി. ജോൺ, ഷമീർ മുഹമ്മദ് എന്നിവരാണ് നിർമ്മാണം. പ്രോജക്റ്റ് ഡിസൈനർ ബാദുഷയും ഛായാഗ്രഹണം ജോമോൻ ടി. ജോണും ആണ്.

LEAVE A REPLY