മിഷേലിന്റെ മരണത്തില്‍ അന്വേഷണം സംബന്ധിച്ച് പൊലീസ് പലതും മറച്ചുവച്ചുവെന്ന പരാതിയില്‍ മിഷേലിന്റെ കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചു.മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് സ്വഭാവഹത്യ നടത്താന്‍ പൊലീസ് ശ്രമിക്കുന്നെന്നാണ് കുടുംബത്തിന്റെ പരാതി. മിഷേലിന്റെ മരണം ആത്മഹത്യയെന്ന തിരക്കഥയുണ്ടാക്കാനാണ് പൊലീസ് നീക്കം. അതിനിടെ ക്രൈം ബ്രാഞ്ച് സംഘം കേസ് അന്വേഷണം ആരംഭിച്ചു. റിമാന്റില്‍ കഴിയുന്ന പ്രതി ക്രോണിന് അലക്സാണ്ടറുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.






















