സിലബസ് പരിഷ്കരണത്തിൽ പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകും: മന്ത്രി വി.ശിവൻകുട്ടി

കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്ത്രബോധം വളർത്തുന്നതിനും തനതായ പാഠ്യേതര വിഷയങ്ങൾക്കു കൂടി പ്രാധാന്യം നൽകി സിലബസ് പരിഷ്കരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.

ദേശിയ ഊർജ്ജ സംരക്ഷണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾക്ക് പഠനത്തിൽ മുൻ‌തൂക്കം നൽകും. സമൂഹമായി ഇഴകിച്ചേർന്ന് കാർഷിക രംഗത്ത് മികവ് വരുത്താൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന രീതിയിലേക്ക് പഠനരീതി മാറ്റപ്പെടും.

ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അറിവ് പകരുന്നതിനും പ്രോത്സാഹനം നൽകുന്നതിനും വിദ്യാഭ്യാസ വകുപ്പ് ശ്രമങ്ങൾ നടത്തിവരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY