തലശേരി: കണ്ണൂരില്‍ ധര്‍മടത്തിനു സമീപം അണ്ടല്ലൂരില്‍ ബി.ജെ.പി പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു. മുല്ലപ്രം ചോമന്റവിട എഴുത്തന്‍ സന്തോഷ് (52) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. രാഷ്ട്രീയ വൈരമാണ് ആക്രമണത്തിന് പിന്നിലെന്നും ആരോപണമുണ്ട്.
വീടിനു സമീപത്തുവെച്ചാണ് സന്തോഷിന് വെട്ടേറ്റത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി കണ്ണൂര്‍ ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലില്‍ നിന്നും അവശ്യസര്‍വ്വീസുകളെ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന കലോത്സവം നടത്തിപ്പ് തടയില്ലെന്ന് ബി.ജെ.പി ജില്ല നേതൃത്വം അറിയിച്ചു.