കോവിഡ് വ്യാപനത്തിന് പിന്നിൽ ഒമിക്രോൺ വകഭേദത്തിന്റെ ഉപശാഖയായ എക്സ്.ബി.ബി.1.16 ; ലോകാരോഗ്യ സഘടന

ഡൽഹി: ഇന്ത്യ ഉൾപ്പടെ ലോകത്തിന്റെ പലഭാഗങ്ങളിലും കോവിഡ് കേസുകൾ ഉയരുന്നതായി റിപ്പോർട്ട്. കോവിഡ് വ്യാപനത്തിന് പിന്നിൽ ഒമിക്രോൺ വകഭേദത്തിന്റെ ഉപശാഖയായ എക്സ്.ബി.ബി.1.16 ആണെന്ന് ലോകാരോഗ്യ സഘടന വ്യക്തമാക്കുന്നു. പുതിയ വകഭേദത്തെ ജാ​ഗ്രതയോടെ നേരിടേണ്ടതുണ്ടെന്നും ലോകാരോ​ഗ്യസംഘടനയുടെ കോവിഡ് ടെക്നിക്കൽ ലീഡായ മരിയ വാൻ കെർഖോവ് പറഞ്ഞു. ഇന്ത്യയിൽ വ്യാപിക്കുന്ന മറ്റ് വകഭേദങ്ങളെ മറികടന്ന് ആധിപത്യം സ്ഥാപിക്കുകയാണ് XBB.1.16. ഇതിനോടകം 22 രാജ്യങ്ങളിൽ XBB.1.16 വകഭേദം റിപ്പോർട്ട്ചെയ്തിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടനാ വ്യക്തമാക്കുന്നു.

LEAVE A REPLY