കോവിഡ് ബാധിച്ചു മരിച്ച ജീവനക്കാരുടെ കുടുംബത്തിന് 10 ലക്ഷം രൂപ

മുംബൈ: കോവിഡ് ബാധിച്ചു മരിച്ച ജീവനക്കാരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും മറ്റു പദ്ധതികളും പ്രഖ്യാപിച്ച് റിലയന്‍സ് ഫൗണ്ടേഷന്‍. റിലയന്‍സ് ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയും റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സന്‍ നിതാ അംബാനിയും ഇക്കാര്യം അറിയിച്ചത്. റിലയന്‍സ് ഫൗണ്ടേഷനാണ് ധനസഹായം നല്‍കുക. കോവിഡ് മൂലം ചില ജീവനക്കാര്‍ മരണപ്പെട്ടിട്ടുണ്ടെന്നും, അവരുടെ കുടുംബത്തെ സഹായിക്കുകയെന്നത് റിലയന്‍സ് കുടുംബത്തിന്റെ കടമയാണെന്നും മുകേഷ് അംബാനിയും നിതാ അംബാനിയും അയച്ച സന്ദേശത്തില്‍ പറയുന്നു.

LEAVE A REPLY