പുതിയ കോമഡി ചിത്രവുമായി നാദിര്‍ഷ വീണ്ടും, നായകന്‍ മമ്മൂട്ടി

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം പുതിയ ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് നാദിര്‍ഷ. ഊഹാപോഹങ്ങള്‍ പ്രചരിച്ചപോലെ തന്നെ മമ്മൂട്ടിയാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ സ്ക്രിപ്റ്റ് പൂര്‍ത്തിയായി കഴിഞ്ഞതായാണ് പുതിയ വിവരം. സ്ക്രിപ്റ്റ് ഒരുക്കുന്ന ബെന്നി പി നായരമ്പലം തന്നെയാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്.

നാദിര്‍ഷയുടെ പുതിയ ചിത്രത്തിനായുള്ള സ്ക്രിപ്റ്റിന്റെ പണിപ്പുരയിലാണ് താന്‍. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ വിവരം ഉടന്‍ പുറത്തുവിടും. നാദിര്‍ഷയുടെ മുന്‍ ചിത്രങ്ങളായ അമര്‍ അക്ബര്‍ അന്തോണിയും കട്ടപ്പനയിലെ ഋത്വിക് റോഷനും പോലെ ആദ്യാവസാനം വരെ കോമഡിയിലാകും ചിത്രം എത്തുകയെന്നും ബെന്നി പി നായരമ്പലം വ്യക്തമാക്കി.

ഏതൊരു സംവിധായകന്റെയും സ്വപ്നമാണ് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കേന്ദ്ര കഥാപാത്രമാക്കി ഒരു ചിത്രം സംവിധാനം ചെയ്യുകയെന്ന് നാദിര്‍ഷ നേരത്തെ പറഞ്ഞിരുന്നു. എന്നാലും കഥയാണ് തന്റെ ചിത്രത്തിലെ ഹീറോ. സ്ക്രിപ്റ്റ് കൃത്യമാക്കാന്‍ എന്ത് പരിശ്രമം  വേണമെങ്കിലും ചെയ്യും. അതിന് ശേഷമാണ് താരങ്ങളെ കുറിച്ച് ചിന്തിക്കുന്നത്.- നാദിര്‍ഷ പറ‍ഞ്ഞു.

LEAVE A REPLY