പൂനെ: പത്തുരൂപയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് അയല്ക്കാരന്റെ അപമാനവും മര്‍ദ്ദനവും താങ്ങാന്‍ കഴിയാതെ യുവതി സ്വയം തീ കൊളുത്തി മരിച്ചു. ജനവാഡിയിലെ 30 കാരി സുന്ദരാമ്മയാണ് മരണമടഞ്ഞത്.
മകന്റെ കയ്യില്‍ നിന്നും 10 രൂപ തട്ടിപ്പറിച്ചെന്ന ഇവരുടെ ആരോപണത്തെ തുടര്‍ന്ന് അയല്ക്കാരന് നാട്ടുകാരുടെ മുന്നില്‍ വെച്ച് അപമാനിക്കുകയും പരസ്യമായി മര്‍ദ്ദിക്കുകയും ചെയ്തതിന് പിന്നാലെ ആയിരുന്നു യുവതി ആത്മഹത്യ ചെയ്തത്.
സേനാപതി ബപ്പറ്റ് റോഡില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. അപമാനഭാരം താങ്ങാന്‍ കഴിയാതെ തന്റെ വീടിനുള്ളില്‍ കടന്ന് മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പവേശിപ്പിച്ചെങ്കിലും ഞായറാഴ്ച സര്‍ക്കാര്‍ ആശുപത്രിയില്‍ ഇവര്‍ മരണത്തിന് കീഴടങ്ങി. യുവതിയുടെ ഭര്‍ത്താവ് പരശുറാം ഷേലാര്‍ നല്കിയ പരാതിയില്‍ ഹരിഷ് ലക്ഷ്മണ് ഗേയ്ക്ക്വാദ് എന്ന 19 കാരനേയും 35 കാരിയേയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഒരു 12 കാരിക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്്.



















