സൂര്യതാപം; ജാഗ്രത വേണം

ദിനംപ്രതി അന്തരീക്ഷത്തിൽ ചൂട് വർധിച്ച് വരുന്ന സാഹചര്യത്തിൽ സൂര്യതാപം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സൂര്യാഘാതത്തിന്‍റെ സംശയംതോന്നിയാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചുവടെ;

  • ജോലിചെയ്തുകൊണ്ടിരിക്കുന്ന വെയിലുളളസ്ഥലത്തു നിന്ന്തണുത്ത സ്ഥലത്തേക്ക് മാറുക/മാറ്റുക, വിശ്രമിക്കുക.
  • തണുത്ത വെളളംകൊണ്ട്ശരീരംതുടയ്ക്കുക, വീശുക, ഫാന്‍, എ.സി തുടങ്ങിയവയുടെസഹായത്താല്‍ശരീരംതണുപ്പിക്കുക.
  • ധാരാളംവെളളംകുടിയ്ക്കുക.
  • കട്ടികൂടിയവസ്ത്രങ്ങള്‍ മാറ്റുക.
  • കഴിയുന്നതും വേഗം ഡോക്ടറുടെ അടുത്ത്എത്തിക്കുക.

ചൂട് കാലാവസ്ഥയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ;

  • വേനല്‍ക്കാലത്ത്, പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ധാരാളം വെളളംകുടിയ്ക്കുക.
  • ദാഹം തോന്നിയില്ലെങ്കില്‍പ്പോലും ഓരോ മണിക്കൂര്‍ കഴിയുമ്പോഴും 2 – 4 ഗ്ലാസ്സ് വെള്ളം കുടിയ്ക്കുക.
  • ധാരാളം വിയര്‍പ്പുളളവര്‍ ഉപ്പിട്ട കഞ്ഞിവെളളവും ഉപ്പിട്ട നാരങ്ങാ വെളളവും കുടിയ്ക്കുക.
  • കട്ടികുറഞ്ഞ വെളുത്തതോ, ഇളം നിറത്തിലുളളതോ ആയ വസ്ത്രങ്ങള്‍ ധരിക്കുക.
  • ശക്തിയായ വെയിലത്ത് ജോലി ചെയ്യുമ്പോള്‍ ഇടയ്ക്കിടെ തണലത്തേയ്ക്ക് മാറി നില്‍ക്കുകയും, വെളളം കുടിയ്ക്കുകയും ചെയ്യുക.
  • കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക.
  • ചൂട് കൂടുതലുളള അവസരങ്ങളില്‍ ‍കഴിവതും വീടിനകത്തോ മരത്തണലിലോ വിശ്രമിക്കുക.
  • 65 വയസിന് മുകളിൽ പ്രായമുള്ളവരുടെയും കുഞ്ഞുങ്ങളുടെയും മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നവരുടെയും ആരോഗ്യകാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.
  • വീടിനകത്ത് ധാരാളം കാറ്റ് കടക്കുന്ന രീതിയിലും വീടിനകത്തെ ചൂട് പുറത്ത് പോകത്തക്ക രീതിയിലും വാതിലുകളും ജനലുകളും തുറന്നിടുക.
  • ചായ, കാപ്പി, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ കഴിവതും ഒഴിവാക്കുക.
  • വെയിലത്ത് പാർക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതെയിരിക്കുക.

LEAVE A REPLY