ജനം നോട്ടോട്ടത്തില്‍; 18 തികയാത്ത മകന് ബിജെപി എംഎല്‍എയുടെ പിറന്നാള്‍ സമ്മാനം ബെന്‍സ്  

നോട്ട് ക്ഷാമത്തിൽ രാജ്യത്തെ പൊതുജനം നെട്ടോട്ടം ഓടുമ്പോൾ അഞ്ഞൂറു കോടി രൂപ പൊടിച്ച് നടത്തിയ കര്‍ണാടകയിലെ ബിജെപി നേതാവ് ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ മകളുടെ വിവാഹം ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. അതിനു സമാനമായി മകന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ തീരുമാനിച്ച മഹാരാഷ്ട്ര ബിജെപി എംല്‍എയും വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്.

മകന് പിറന്നാള്‍ സമ്മാനമായി മേഴ്‌സിഡസ് ബെന്‍സ് നല്‍കിത് അറിയിച്ചുള്ള മുംബൈ എംഎല്‍എ രാം കദമിന്റെ ട്വീറ്റാണ് വിവാദത്തിന്റെ തുടക്കം. ബെന്‍സിനൊപ്പം നില്‍ക്കുന്ന മകന്റെ ചിത്രസഹിതമായിരുന്നു ട്വീറ്റ്. തൊട്ടുപിന്നാലെ വന്നും ട്വിറ്റര്‍ യൂസര്‍മാരുടെ വിമര്‍ശന പ്രതികരണങ്ങള്‍.

LEAVE A REPLY