‘സ്‌പോണ്‍സര്‍ എ ജാബ്’ സൗജന്യ വാക്‌സിന്‍ വിതരണം ഒക്ടോബര്‍ രണ്ടു മുതല്‍

എറണാകുളം: സ്‌പോണ്‍സര്‍ഷിപ്പിലൂടെ വാക്‌സിന്‍ ലഭ്യമാക്കുന്ന ‘സ്‌പോണ്‍സര്‍ എ ജാബ് ‘ ന്റെ ഭാഗമായുള്ള സൗജന്യ വാക്‌സിന്‍ വിതരണം ഒക്ടോബര്‍ രണ്ടു മുതല്‍ നടക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. ബിപിസിഎല്ലും കൊച്ചിന്‍ ഷിപ്പ് യാര്‍ഡും സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ള 40,000 ഡോസ് വാക്‌സിനാണ് വിതരണം ചെയ്യുന്നത്. കെഎംഎസ്‌സിഎല്‍ വഴി സ്വകാര്യ ആശുപത്രികള്‍ക്ക് കൈമാറുന്ന വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി ലഭിക്കും.

തീരദേശ മേഖലയിലുള്ളവര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സാമ്പത്തിക മേഖലയില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ , ദുര്‍ബല വിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കിയായിരിക്കും വാക്‌സിന്‍ നല്‍കുക. സ്ലോട്ടുകള്‍ ബുക്ക് ചെയ്‌തോ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയോ വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. രണ്ട് ഡോസുകളും ലഭിക്കുന്നതായിരിക്കും.

സൗജന്യ വാക്‌സിൻ വിതരണം ചെയ്യുന്ന സ്വകാര്യ ആശുപത്രികൾ;

  1. ചരകാസ് അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രി, ആലുവ
  2. എപി വര്‍ക്കി മിഷന്‍ ആശുപത്രി
  3. ബി ആന്‍ഡ് ബി മെമ്മോറിയല്‍ ആശുപത്രി
  4. ഭാരത് റൂറല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ട്രെയിനിംഗ് സെന്റര്‍
  5. ചൈതന്യ ആശുപത്രി നോര്‍ത്ത് പറവൂര്‍
  6. ചൈതന്യ ഐ ഇന്‍സ്റ്റിറ്റിയൂട്ട്, പാലാരിവട്ടം
  7. സൈമര്‍
  8. സിട്രസ് ഹെല്‍ത്ത് കെയര്‍
  9. സിറ്റി ഹോസ്പിറ്റല്‍
  10. ദേവമാതാ ആശുപത്രി, കൂത്താട്ടുകുളം
  11. ഡോ. ടോണി ഫെര്‍ണാണ്ടസ് ഐ ഹോസ്പിറ്റല്‍, ആലുവ
  12. ഫാത്തിമ ഹോസ്പിറ്റല്‍
  13. ഫ്യൂച്ചറീസ് ഹോസ്പിറ്റല്‍
  14. ഗൗതം ഹോസ്പിറ്റല്‍
  15. ഇന്ദിരാഗാന്ധി സഹകരണാശുപത്രി, കടവന്ത്ര
  16. കെ.എം.കെ നോര്‍ത്ത് പറവൂര്‍
  17. ക്രിസ്തു ജയന്ത്രി ആശുപത്രി
  18. ലൂര്‍ദ് ആശുപത്രി
  19. എം.എ.ജെ ആശുപത്രി
  20. നജാത്ത് ആശുപത്രി, ആലുവ
  21. പിഎംഎം ആശുപത്രി, കാലടി
  22. സില്‍വര്‍ലൈന്‍ ഹോസ്പിറ്റല്‍
  23. ശ്രേയസ് ഹോസ്പിറ്റല്‍
  24. സെന്റ്. ജോര്‍ജ് ആശുപത്രി
  25. വിജയലക്ഷ്മി മെഡിക്കല്‍ സെന്റര്‍
  26. വിമല ആശുപത്രി, കാഞ്ഞൂര്‍

LEAVE A REPLY