പ്രവാസി നിക്ഷേപങ്ങള്‍ക്ക് ഗ്യാരണ്ടി നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: പ്രവാസി നിക്ഷേപങ്ങള്‍ക്ക് ഗ്യാരണ്ടി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ജനങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും. ചെറുതും വലുതുമായ ഏത് നിക്ഷേപവും സര്‍ക്കാരിനെ വിശ്വസിച്ച് ചെയ്യാമെന്നും സുരക്ഷിതമായ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നും പിണറായി പറഞ്ഞു.

കേരളത്തില്‍ പ്രവാസി മലയാളികളുടെ നിക്ഷേപ സെല്‍ രൂപീകരിക്കുമെന്നും പ്രമുഖ വ്യവസായികളെ ഉള്‍പ്പെടുത്തി നിക്ഷേപ കൗണ്‍സില്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY