താരങ്ങള്‍ ഒന്നിച്ച പുത്രന്റെ പുത്രന്റെ മാമോദീസ(വീഡിയോ)

നേരം, പ്രേമം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍. കഴിഞ്ഞ ദിവസം അല്‍ഫോന്‍സ്-അലീന ദമ്പതികളുംട മകന്‍ ഏദന്റെ മാമോദീസ ആയിരുന്നു. താരസമ്പന്നമായിരുന്നു ചടങ്ങ്. ചടങ്ങിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ തരംഗം.

മെഗാസ്റ്റാർ മമ്മൂട്ടി, നിവിൻ പോളി, കുഞ്ചാക്കോ ബോബന്‍, ദിലീപ്, സലിം കുമാര്‍, പ്രേമം ടീം, ജോജു, നസ്രിയ, ദിലീപിന്റെ മകള്‍ മീനാക്ഷി എന്നിങ്ങനെ പ്രമുഖര്‍ ച‍ടങ്ങില്‍ പങ്കെടുത്തു. മനോഹരമായി അലങ്കരിച്ച വേദി ചടങ്ങിന്റെ ആകർഷണമായി. കൂടാതെ നീലഡ്രെസ് കോഡിലാണ് അൽഫോൻസിന്റെയും അലീനയുടെയും കുടുംബാംഗങ്ങള്‍ എത്തിയത്.
n

2015 ഓഗസ്റ്റ് 22 നായിരുന്നു അൽഫോൻസിന്റെയും അലീനയുടെയും വിവാഹം. നിർമാതാവ് ആല്‍വിന്‍ ആന്റണിയുടെ മകളാണ് അലീന. ഒക്ടോബര്‍ അഞ്ചിനാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്.

j

 

LEAVE A REPLY