നടന്‍ ടിനി ടോമിനെതിരായ നടി അന്‍സിബയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച് കടവന്ത്ര പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി നടി ശ്വേതാമേനോന്റെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം നീന കുറുപ്പിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.
അന്‍സിബ മതം മാറ്റത്തിന് ശ്രമിച്ചുവെന്ന ടിനി ടോം പറഞ്ഞതായി അറിവില്ലെന്നാണ് നടി ശ്വേതാ മോനോന്‍ മൊഴി നല്‍കിയതെന്നാണ് സൂചന. അതിനിടെ നടി ലക്ഷ്മി പ്രിയയ്ക്ക് എതിരെ അന്‍സിബ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിട്ടുണ്ട്.



















