മുന്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ മകന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വഴിവിട്ട നിയമനം നല്‍കിയതായി പരാതി. 2023ലാണ് മന്ത്രിയുടെ മകന് ആലപ്പുഴ ജില്ലാ വികസന കമ്മീഷ്ണര്‍ ആയി നിയമനം നല്‍കിയത്. പിന്നീട് ഇയാളെ കൊല്ലത്തേയ്ക്ക് സ്ഥലം മാറ്റിയിരുന്നു.
കോണ്‍ഗ്രസ് നേതാവും കൊല്ലം ജില്ലാ പഞ്ചായത്ത് അംഗവുമായ ഫൈസല്‍ കുളപ്പാടാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. മുന്‍ മന്ത്രിയുടെ മകന് നിയമനവും സ്ഥലംമാറ്റവും സാധ്യമാക്കിയ ഉത്തരവുകളുടെ പകര്‍പ്പുകളും ഇതിനിടെ പുറത്തുവന്നിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമനങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.



















