‘കണ്ണേട്ടാ ലൗവ് യു’…കാളിദാസ് ജയറാമിന് സ്വന്തം രക്തംകൊണ്ട് കത്തെഴുതിയ ആരാധിക ആര്…?

‘കണ്ണേട്ടാ ലൗവ് യു’… യുവതാരം കാളിദാസ് ജയറാമിന് കഴിഞ്ഞ ദിവസം ലഭിച്ച ഒരു കത്തില്‍ രക്തം കൊണ്ട് എഴുതിയിരിക്കുന്നതാണ് ഇത്. എന്നാല്‍, എഴുതിയ പെണ്‍കുട്ടി ആരാണെന്ന് വ്യക്തമല്ല.

അതേസമയം, ഇത്തരത്തില്‍ ആരാധന പ്രകടിപ്പിക്കുന്നത് തന്നെ അസ്വസ്ഥമക്കുന്നുവെന്ന് കാളിദാസ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. എന്നെ ഇഷ്ടപ്പെടുന്നുവെങ്കില്‍ തന്റെ ചിത്രങ്ങള്‍ തീയറ്ററില്‍ തന്നെ കാണുക. അല്ലാതെ ഈ രീതിയില്‍ ആരാധന പ്രകടിപ്പിക്കുന്നത് തന്നെ വേദനിപ്പിക്കുകയേ ഉള്ളൂ എന്നും കത്ത് എഴുതിയത് ആരാണെങ്കിലും ഇത് അവസാനിപ്പിക്കണമെന്ന് അപേക്ഷിക്കുകയാണെന്നും കാളിദാസ് പറയുന്നു….

LEAVE A REPLY