യുഎഇയില്‍ യുവാക്കളില്‍ ഹൃദയാഘാതം വര്‍ധിക്കുന്നതായി കണക്കുകള്‍; 30 വയസിന്റെ തുടക്കത്തില്‍ തന്നെ പലരും ഹൃദ്രോഗികളായി മാറുന്നു

യുഎഇയില്‍ യുവാക്കളില്‍ ഹൃദയാഘാതം വര്‍ധിക്കുന്നതായി കണക്കുകള്‍. 30 വയസിന്റെ തുടക്കത്തില്‍ തന്നെ പലരും ഹൃദ്രോഗികളായി മാറുന്നതായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുളളില്‍ 10,000 ചെറുപ്പക്കാരില്‍ 60 മുതല്‍ 70 വരെ ആളുകള്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎഇയില്‍ ഹൃദയാഘാതമുണ്ടാകുന്ന യുവാക്കളുടെ എണ്ണം വളരെ കൂടുതലാണ്. മുമ്പ് യുഎഇയില്‍ 50 വയസില്‍ താഴെയുളളവര്‍ക്ക് ഹൃദയാഘാതം ഉണ്ടാകുന്നത് അപൂര്‍വമായിരുന്നെങ്കില്‍ കഴിഞ്ഞ കുറെ നാളുകളായി 30 വയസിന്റെ തുടക്കത്തില്‍ തന്നെ ഹൃദയാഘാതം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പുകവലി, ചിട്ടയായ വ്യായാമത്തിന്റെ അഭാവം, അനാരോഗ്യകരമായ ഭക്ഷണക്രമം തുടങ്ങിയവയാണ് ഹൃദ്രോഗങ്ങളിലേയ്ക്ക് നയിക്കുന്ന പ്രധാന കാരണങ്ങള്‍.

LEAVE A REPLY