‘നിശ്ശബ്ദരായിരുന്നാല്‍ അവര്‍ നമ്മുടെ നാവറുക്കും’

ഇനിയും മിണ്ടാതെ നിശബ്ദരായിരുന്നാല്‍ അവര്‍ നമ്മുടെ നാവു കൂടി അറുക്കുമെന്ന് നടന്‍ ലന്‍സിയര്‍. സംവിധായകന്‍ കമലിന് എതിരായ പ്രതിഷേധങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കമലിന്റെ ചിത്രത്തില്‍ അവസരം കിട്ടാന്‍ വേണ്ടിയാണ് ഇത് ചെയ്തത് എന്നൊക്കെ ചിലര്‍ പറയുന്നു. അവര്‍ക്ക് എന്നെ അറിയില്ല. പിന്നെ രാജ്യസ്‌നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് എവിടുന്നും വാങ്ങേണ്ട ആവശ്യം ഇല്ലല്ലോ.

ഞാന്‍ ജനിച്ച മണ്ണാണ് എന്റെ ദേശീയത. അത് മാറുന്നില്ല. ഒരു കമലിന് വേണ്ടിയോ, അല്ലെങ്കില്‍ ഏതെങ്കിലും രാധാകൃഷ്ണന്റെ പ്രസ്താവന കേട്ടോ ചെയ്യുന്നതല്ല ഇത്തരം പ്രതിഷേധങ്ങള്‍. അതിനും അപ്പുറം ഇപ്പോഴത്തെ ഭീഷണികളെ ഗൗരവത്തോടെ തന്നെ കാണണം. നിശബ്ദരായി ഇരുന്നാല്‍, ചിലര്‍ വന്ന് നാം അറിയാതെ തന്നെ നമ്മുടെ നാവ് മുറിച്ചെടുക്കുന്ന അവസ്ഥ വന്നേക്കാം അത്തരം അവസ്ഥ വരാതിരിക്കണം. അതിനുള്ള ജാഗ്രത പുലര്‍ത്താന്‍ കലാകാരനു മാത്രമല്ല സമൂഹത്തിനാകെ ബാദ്ധ്യതയുണ്ടെന്നും അലന്‍സിയര്‍ കൂട്ടിച്ചേര്‍ത്തു.