ഞാന്‍ വളര്‍ന്ന ഇന്ത്യയില്‍തന്നെ ഞാന്‍ ജീവിക്കും; അലന്‍സിയറെ പിന്തുണച്ച് ടൊവീനോ

സംവിധായകന്‍ കമലിനെതിരായ സംഘപരിവാര്‍ പ്രതിഷേധങ്ങളില്‍ നടന്‍ അലന്‍സിയറുടെ ഒറ്റയാള്‍ പ്രതികരണത്തെ പിന്തുണച്ച് നടന്‍ ടൊവീനോ തോമസ്. രാജ്യസ്‌നേഹം ഒരു പ്രത്യേക മതവിഭാഗത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടേയോ മാത്രം കുത്തക അല്ലെല്ലോ എന്ന ചോദ്യമുന്നയിച്ച ടൊവീനോ ഞാന്‍ ജനിച്ച ഇന്ത്യ, ഞാന്‍ വളര്‍ന്ന ഇന്ത്യ, ഞാന്‍ ജീവിക്കും ഇവിടെ എന്നും പ്രതികരിച്ചു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ്;

രാജ്യസ്‌നേഹം ഒരു പ്രത്യേക മതവിഭാഗത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടേയോ മാത്രം കുത്തക അല്ലല്ലോ !
ഞാന്‍ ജനിച്ച ഇന്ത്യ ! ഞാന്‍ വളര്‍ന്ന ഇന്ത്യ ! ഞാന്‍ ജീവിക്കും ഇവിടെ !
ഇത് പ്രതിഷേധമല്ല , പ്രതിരോധം തന്നെയാണ് 🙂
അലന്‍സിയര്‍ ലെ ലോപ്പസ് , അലന്‍ ചേട്ടാ , ബിഗ് സല്യൂട്ട് !

സംഘപരിവാര്‍ അസഹിഷ്ണുതയ്ക്ക് എതിരെയാണ് കാസര്‍കോട് വെച്ച് നാടകത്തിലൂടെ തന്റെ പ്രതിഷേധം അലന്‍സിയര്‍ രേഖപ്പെടുത്തുകയായിരുന്നു. സിനിമാ ചിത്രീകരണത്തിനിടെയാണ് അലന്‍സിയര്‍ കാസര്‍കോട് എത്തിയത്. ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പ്രതിരോധമാണ് തന്റേതെന്ന് അലന്‍സിയര്‍ പറഞ്ഞിരുന്നു.

LEAVE A REPLY