ജിഷ്ണുവിന്റെ മരണം: അധ്യാപകര്‍ അടക്കം അഞ്ചുപേര്‍ക്ക് എതിരെ കേസ്

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ആയിരുന്ന ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അദ്ധ്യാപകര്‍ ഉള്‍പ്പടെ അഞ്ചുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തു. ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തുമെന്നാണ് സൂചന. വൈസ് പ്രിന്‍സിപ്പാള്‍ ശക്തിവേലിനെതിരെയും സംഭവത്തില്‍ കേസെടുക്കും.

കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.
നെഹ്‌റു കോളേജിലെ അധ്യാപകനായ പ്രവീണും പ്രതിയാകും. ഇവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് തുടങ്ങിയതായാണ് സൂചന.

അതേസമയം വിദ്യാര്‍ത്ഥികള്‍ക്കെതിരെ വധഭീഷണി മുഴക്കിയതുമായി ബന്ധപ്പെട്ട് നെഹ്റുകോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ് മുന്നോട്ടുവെച്ച വാദങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു. വധഭീഷണി മുഴക്കിയ ദിവസം കോളേജിലില്ലായിരുന്നുവെന്നാണ ചെയര്‍മാന്‍ വാദിച്ചിരുന്നത്. എന്നാല്‍ സംഭവ ദിവസം ഇയാള്‍ കോളേജില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തായി.

LEAVE A REPLY