ബോക്സ് ഓഫീസില്‍ ഹിറ്റ് തീര്‍ത്തതിന് പിന്നാലെ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ച് നിവിന്‍പോളി ചിത്രം ‘സര്‍വ്വം മായ’. ഡിസംബര്‍ 25ന് ക്രിസ്മസ് റിലീസായി എത്തിയ ചിത്രം 140 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ജിയോ ഹോട്ട്സ്റ്റാറിലാണ് സ്ട്രീമിങ് ആരംഭിച്ചത്.
സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 147.35 കോടി രൂപയാണ് സര്‍വ്വം മായയുടെ ഫൈനല്‍ ബോക്സ് ഓഫീസ് കളക്ഷന്‍. അഖില്‍ സത്യനാണ് ചിത്രത്തിന്റെ സംവിധാനം. നിവിന്‍ പോളിയും അജു വര്‍ഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സര്‍വ്വം മായ’യ്ക്കുണ്ട്.
ജനാര്ദ്ദനന്, രഘുനാഥ് പലേരി, മധു വാര്യര്‍, അല്‍ത്താഫ് സലിം, പ്രീതി മുകുന്ദന് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.



















