സൈക്കിൾ ചവിട്ടുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്ന് ഗവേഷകർ

സൈക്കിൾ ചവിട്ടുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്ന് ഗവേഷകർ. സൈക്കിളിൽ ജോലിക്ക് പോകുന്നവരിൽ വിഷാദത്തിനും ഉത്കണ്ഠയ്ക്കും മരുന്നുകഴിക്കേണ്ടി വരുന്നവർ കുറവാണെന്നാണ് പഠനത്തിൽ പറയുന്നു. എപിഡെമിയോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യു.കെ.യിൽ നിന്നുള്ള ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. സ്കോട്ലന്റിൽ നിന്നുള്ള പതിനാറിനും എഴുപത്തിനാലിനും ഇടയിൽ പ്രായമുള്ള 378,253 പേരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഈ മെച്ചം കൂടുതലായി കണ്ടെത്തിയത്. അഞ്ചു വര്ഷം നീണ്ട പഠനത്തിനൊടുവിലാണ് സൈക്ലിങ് മാനസികാരോ​ഗ്യത്തെ മെച്ചപ്പെടുത്തുമെന്ന് ഗവേഷകർ കണ്ടെത്തിയത്. സൈക്കിൾയാത്ര പ്രോത്സാഹിപ്പിക്കണമെന്നാണ് പ്രസ്തുതപഠനം വ്യക്തമാക്കുന്നതെന്നും ​ഗവേഷകർ വ്യക്തമാക്കുന്നു.

LEAVE A REPLY