അഭിഭാഷക-മാധ്യമപ്രവര്‍ത്തക തര്‍ക്കം വേഗത്തില്‍ തീര്‍പ്പാക്കാന്‍ ഹൈക്കോടതിയ്ക്ക് സുപ്രീംകോടതി നിര്‍ദേശം

    ന്യൂഡല്‍ഹി: സംസ്ഥാനത്ത് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ എത്രയൂം വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് ഹൈക്കോടതിയ്ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതിയുടെ ഇടപെടല്‍.
    നടപടികള്‍ വച്ചു താമസിപ്പിക്കുകയാണെന്ന് സുപ്രീംകോടതിയില്‍ മാധ്യമങ്ങള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്നായിരുന്നു സുപ്രീംകോടതി ഉത്തരമൊരു നിര്‍ശേദം നല്‍കിയത്. ഹൈക്കോടതി വിധി വന്നതിന് ശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കാമെന്നും കോടതി വ്യക്തമാക്കി.

    LEAVE A REPLY