കോഴിയിറച്ചിയോ മുട്ടയോ! ആരോ​ഗ്യത്തിന് കൂടുതൽ മെച്ചം?

പലരിലുമുള്ള ഒരു സംശയമാണ് കോഴിയിറച്ചിയാണോ മുട്ടയാണോ ആരോ​ഗ്യത്തിന് നല്ലത് എന്നുള്ളത്. കൊളീൻ, ആരോഗ്യകരമായ കൊഴുപ്പ്‌, ആന്റി ഓക്‌സിഡന്റുകൾ എന്നിവയെല്ലാം അടങ്ങിയ മുട്ട തലച്ചോറിനും കണ്ണുകൾക്കും ചർമത്തിനും മെറ്റബോളിക് ആരോ​ഗ്യത്തിനും മികച്ചതാണ്. ശരീര പ്രവർത്തനങ്ങൾക്ക് ആവശ്യമായ പലതരം വിറ്റാമിനുകളും ധാതുക്കളും മുട്ടയിലുണ്ട്. എന്നാൽ കോഴിയിറച്ചി പേശി ബലം വർധിപ്പിക്കുന്നതിനും ഭാരം കുറയ്ക്കാനും സഹായിക്കുന്ന ലീൻ പ്രോട്ടീനുകളുടെ കലവറയാണ്. ഇതിൽ ബി വിറ്റാമിനുകളായ നിയാസിനും ബി6 ഉം അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിൽ ഊർജ്ജം നിലനിർത്താൻ സഹായിക്കുമെന്നും ആരോഗ്യവിദഗ്തർ പറയുന്നു. കോഴിയുടെ നെഞ്ച്‌ ഭാഗത്തെ ഇറച്ചി ഏറ്റവും കുറഞ്ഞ തോതിലുള്ള കൊഴുപ്പിനൊപ്പം ഉയർന്ന അളവിലുള്ള പ്രോട്ടീൻ ശരീരത്തിന്‌ പ്രദാനം ചെയ്യുന്നു. ചർമത്തിന്റെ ആരോഗ്യത്തിനും കോഴിയിറച്ചി മികച്ചതാണെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. അതിനാൽ നമ്മുടെ ആരോ​ഗ്യ ലക്ഷ്യങ്ങൾക്കനുസരിച്ച് ഇവ രണ്ടും തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനമെന്നും ആരോഗ്യവിദഗ്തർ നിർദ്ദേശിക്കുന്നു.