തടി കുറയ്ക്കാൻ അത്താഴം കഴിഞ്ഞ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അത്താഴത്തിന് ശേഷമുള്ള ചില ശീലങ്ങൾ ആരോ​ഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കും. ആരോഗ്യവിദഗ്തർ പറയുന്നത്, അത്താഴം വൈകുന്നേരം ഏഴ് മണിക്കുള്ളിൽ കഴിക്കണമെന്നാണ്. കാരണം അത്താഴം വൈകി കഴിക്കുന്നത് തടി കൂടാനും വയറു ചാടാനും കാരണമാകും. കൂടാതെ അത്താഴം ലളിതമാക്കുന്നതാണ് നല്ലത്. അത് ദഹനം വേ​ഗത്തിലാക്കാനും ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കും. അത്താഴത്തിന് വറുത്തതും പൊരിച്ചതും കാർബോ ഹൈഡ്രേറ്റുകളും കൊഴുപ്പുകളും ഒഴിവാക്കുന്നതാണ് നല്ലതെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. അത്താഴം കഴിഞ്ഞ് കുറഞ്ഞത് രണ്ട് മണിക്കൂറിന് ശേഷമായിരിക്കണം ഉറങ്ങേണ്ടത്. അത്താഴത്തിന് ശേഷം 20 മിനിറ്റ് മിതമായ രീതിയിൽ നടക്കുന്നത് ദഹനം പെട്ടെന്നാകാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയാൻ നടത്തം സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. അതിനാൽ അത്താഴത്തിന് ശേഷം ഈ ശീലങ്ങൾ പിന്തുടരുന്നത്, ആരോഗ്യകരമായി ശരീരഭാരം നിലനിർത്താൻ സഹായിക്കുമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.