നിരവധി പോഷകങ്ങളാല്‍ സമ്പന്നമാണ് ഉണക്കമുന്തിരി. വെള്ളത്തിലോ പാലിലോ ഉണക്കമുന്തിരി ദിവസവും കുതിര്‍ത്തു കഴിക്കുന്നത് ആരോഗ്യത്തിന് വളരെ മികച്ചതാണെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. മലബന്ധം തടയാനും ദഹനം നന്നായി നടത്താനും ഉണക്കമുന്തിരി കഴിക്കുന്നത് ഗുണം ചെയ്യും. ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ക്കുന്നതോടെ ഇതിലെ ഫൈബര്‍ വെള്ളത്തിലേയ്ക്ക് ഇറങ്ങുകയും ശരീരം ഇത് പെട്ടെന്ന് വലിച്ചെടുക്കുകയും ചെയ്യും. സ്ഥിരമായി ഈ വെള്ളം കുടിക്കുന്നതോടെ ദഹനപ്രക്രിയ മെച്ചപ്പെടുകയും ഗ്യാസ് സംബന്ധ രോഗങ്ങളുടെ സാധ്യത കുറയുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്തര്‍ ഓര്‍മ്മിപ്പിക്കുന്നു. കൂടാതെ ആന്റിഓക്സിഡന്റുകള്‍ ഉള്ളതിനാല്‍ ഉണക്കമുന്തിരി ചര്‍മത്തിലെ തകരാറുകള്‍ പരിഹരിക്കാന്‍ സഹായിക്കുന്നു. ചര്‍മം തിളങ്ങുന്നതിനു ആവശ്യമായ വൈറ്റമിന്‍ എ, ഇ എന്നിവ ഇതിലുണ്ട്. ചര്‍മത്തിന്റെ പ്രായം കുറഞ്ഞിരിക്കാന്‍ ഈ വെള്ളം വളരെ ഉപകാരപ്പെടുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വിശപ്പ് തോന്നാതിരിക്കാനും കൂടുതല്‍ കാലറി കഴിക്കാതിരിക്കാനും ഉണക്കമുന്തിരി കുതിര്‍ത്ത വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. ഇതിലെ നാച്ചുറല്‍ മധുരം ക്രേവിങ്സ് കുറയ്ക്കും. ഇതിലൂടെ അമിതഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയുകയും ശരീരഭാരം കുറയ്ക്കുന്നതിനു കാരണമാവുകയും ചെയ്യുന്നു.




















