ഓറഞ്ചിലെ വെളുത്ത പാളി ആരോഗ്യത്തിന് ഗുണകരമോ?

ഓറഞ്ച് കഴിക്കുമ്പോള്‍ ഉള്ളിലുള്ള മധുരത്തോടാണ് എല്ലാവര്‍ക്കും താല്‍പര്യം. പുറം തൊലിക്കൊപ്പം ഓറഞ്ചിന് നേരിയ കയ്പ്പ് രസം നല്‍കുന്ന വെള്ള നിറത്തിലെ സ്‌പോഞ്ച് പോലുള്ള ആ പാളിയെ പലപ്പോഴും നമ്മള്‍ ഒഴുവാക്കാറാണ് പതിവ്. പിത്ത് എന്നാണ് ആ പാളിയെ വിളിക്കുന്നത്. എന്നാല്‍ ആ പാളിയില്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തര്‍. ഇതില്‍ നാരുകളും, ആന്റിഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും പൊട്ടാസ്യവും സസ്യ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാനും സഹായിക്കുന്നു. മാത്രമല്ല കുടലിന്റെ ആരോഗ്യത്തിനും ഇത് മികച്ചതാണ്. ഇത് വയറു കൂടുതല്‍ നേരം നിറഞ്ഞ തോന്നല്‍ ഉണ്ടാക്കാനും പോഷകങ്ങളുടെ സന്തുലനം മെച്ചപ്പെടുത്താനും സഹായിക്കുമെന്നും ആരോഗ്യവിദഗ്തര്‍ പറയുന്നു.